കൊച്ചി: കന്നുകാലി കശാപ്പ് നിരോധിച്ചുള്ള കേന്ദ്ര വിജ്ഞാപനത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്. കന്നുകാലികളെ വില്‍ക്കരുത് കൊല്ലരുത് എന്ന് ഉത്തരവില്‍ പറയുന്നില്ലെന്നും. കന്നുകാലികളെ കശാപ്പിനായി കാലി ചന്തകളില്‍ വില്‍ക്കുന്നതാണ് നിരോധിച്ചത് എന്ന് കോടതി നിരീക്ഷിച്ചു.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനും മാംസം വില്‍പ്പന നടത്തുന്നതിനും നിരോധനമില്ലെന്നും വിജ്ഞാപനം കൃത്യമായി വായിക്കാത്തത് മൂലമുള്ള അജ്ഞതയാണ് ഹര്‍ജിക്ക് പിന്നിലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കന്നുകാലികളെ വില്‍ക്കാന്‍ വഴിവക്കില്‍ നിന്നോ വീട്ടില്‍ നിന്നോ നടത്താം, അതിന് ചന്തയില്‍ പോകേണ്ടല്ലോയെന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണാണ് ഹര്‍ജി പരിഗണിച്ചത്. കോടതി പരാമര്‍ശത്തെ ഹര്‍ജിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊതുതാല്‍പര്യ ഹര്‍ജി പിന്‍വലിച്ചു.

ഇന്നലെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം.