എംഎൽഎ പി.വി.അൻവറിന്‍റെ ചീങ്കണ്ണിപ്പാലയിലെ പാർക്കിലുള്ള തടയണ സംബന്ധിച്ച് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. തടയണ പൊളിച്ചുനീക്കാന്‍ എന്ത് നടപടിയെടുത്തെന്ന് വ്യക്തമാക്കണം. 10 ദിവസത്തിനകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി. 

കൊച്ചി: പിവി അൻവർ എംഎല്‍എയുടെ പാര്‍ക്കിലെ തടയണ സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി. തടയണ പൊളിച്ചുനീക്കാൻ സർക്കാർ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. തടയണയിലെ വെള്ളം ഒഴുക്കിക്കളയാൻ സർക്കാർ സ്വീകരിച്ച നടപടി എന്താണെന്നും വിശദീകരിക്കണം. 10 ദിവസത്തിനകം സർക്കാർ മറുപടി നൽകണമെന്നാണ് നിർദേശം.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, പിവി അന്‍വറിന്‍റെ തടയണ അനധികൃതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവർത്തിച്ചു. പാര്‍ക്കിലെ തടയണ അനധികൃതമാണെന്നും പൊളിച്ചു നീക്കേണ്ടതാണെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. തടയണ പൊളിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാരോപിച്ചുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.