Asianet News MalayalamAsianet News Malayalam

പോക്സോ കേസിൽ പ്രതിയായ ഇമാം ഒളിവിലെന്ന് പൊലീസ്; തെരച്ചിൽ ഊര്‍ജ്ജിതം

തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെൺകുട്ടി പരാതി നൽകാൻ തയ്യറാകാത്തതിനാൽ പള്ളിയുടെ പ്രസിഡന്റ പരാതിയിലാണ് കേസെടുത്തത്.
 

Kerala Imam Qassimi who allegedly sexually assaulted minor girl went absconding
Author
Thiruvananthapuram, First Published Feb 13, 2019, 10:14 AM IST

തൊളിക്കോട്: തിരുവനന്തപുരം തൊളിക്കോട് പോക്സോ കേസിൽ പ്രതിയായ ഇമാം ഒളിവിലെന്ന് പൊലീസ്. ഷഫീഖ് അൽ ഖാസിമിയുടെ സ്വദേശമായ ഈരാറ്റുപേട്ടയിലും സുഹൃത്തുക്കളുടെ വീട്ടിലും അന്വേഷണം നടത്തിയെന്ന് പൊലീസ് വിശദമാക്കി. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ടെന്നാണ് സൂചന.

കീഴടങ്ങണമെന്ന് ഇമാമിന്റെ അഭിഭാഷകനോട്  ആവശ്യപ്പെട്ടതായി പൊലീസ് വിശദമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്. തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെൺകുട്ടി പരാതി നൽകാൻ തയ്യറാകാത്തതിനാൽ പള്ളിയുടെ പ്രസിഡന്റ പരാതിയിലാണ് കേസെടുത്തത്.

ഇമാം പീഡിക്കാൻ ശ്രമിച്ച പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പൊലീസിൽ പരാതി പെടാൻ തയാറാകാത്ത കുടുംബം ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകാനും അനുവദിച്ചിരുന്നില്ല. ഇതേ തുടർന്നാണ് നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം പരിശോധിച്ച ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽ നിന്നും പുറത്താക്കി. ഫെയ്സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിംപള്ളിയിലെ ചീഫ് ഇമാമായിരുന്നു ഷഫീഖ് ഖാസിമി.

Follow Us:
Download App:
  • android
  • ios