Asianet News MalayalamAsianet News Malayalam

മമതയ്ക്ക് കുഞ്ഞാലിക്കുട്ടിയുടെ പിന്തുണ; ജനാധിപത്യം സംരക്ഷിക്കണമെന്ന് മുല്ലപ്പള്ളി

മമതാ ബാനർജിയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലീ ലീഗ്, മമതയുടെ സമരം ജനാധിപത്യത്തെ സംരംക്ഷിക്കാനെന്ന് മുല്ലപ്പള്ളി
 

kerala leaders declare support for mamatha in bengal drama
Author
Delhi, First Published Feb 4, 2019, 10:28 AM IST

ദില്ലി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാന‍‍ർജിയെ വേട്ടയാടുന്നത് ബിജെപി അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ്. ബിജെപിയുടെ നടപടിക്കെതിരെ പാർലമെന്‍റിൽ പ്രതിഷേധിക്കുമെന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ മമതയുടെ സമരം ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണെന്ന്  കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മമതയുടെ സമരത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ മുല്ലപ്പള്ളി വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ സിപിഎം നേതൃത്വവും പിബി അംഗങ്ങളും ആണ് ദേശീയ മതേതര  സഖ്യത്തിന് എതിര് നിൽക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അതേസമയം വിഷയത്തിൽ ബിജെപിയെയും തൃണമൂലിനെയും ഒരു പോലെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സിപിഎമ്മിന്‍റേത്, ബിജെപിയും മമതാ ബനാര്‍ജിയും നടത്തുന്നത് അഴിമതി മറക്കാനുള്ള നാടകമാണെന്നും വര്‍ഷങ്ങളായി നിലവിലുള്ള  തൃണമൂലിനെതിരായ അഴിമതി കേസുകളില്‍ മോദി സര്‍ക്കാര്‍ ഇത്രയും നാള്‍ മൗനം പാലിച്ചത് തട്ടിപ്പിന്‍റെ സൂത്രധാരനായ പ്രമുഖ നേതാവ് നിലവില്‍ ബിജെപിയിലായതുകൊണ്ടാണെന്നും സിപിഎം ആരോപിച്ചു.
 

കൂടുതൽ വിവരങ്ങൾക്ക് 

ബംഗാളില്‍ അസാധാരണപ്രതിസന്ധി: കമ്മീഷണറെ കാണാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞു

 

മോദിക്കെതിരെ ആഞ്ഞടിച്ച് മമത; രാത്രി സത്യഗ്രഹം ആരംഭിച്ചു
Follow Us:
Download App:
  • android
  • ios