ദോഹ: ഖത്തറില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കസാനക്കോട്ട സ്വദേശി ഷെയ്മാസില്‍ സാജിദ് അലിയാണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ഇന്ന് രാവിലെ ഉംസാലിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സാജിദ് ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യയും ഒരു വയസുള്ള മകനുമുണ്ട്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
