പഠിക്കാനായി മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ ഹനാനോടാണ് പലരും മാര്‍ക്കറ്റിംഗ് പെണ്‍കുട്ടിയെ വിശേഷിപ്പിക്കുന്നത്
ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. കഷ്ടപ്പാടിന്‍റെ തോത് ഏറിയും കുറഞ്ഞും അനുഭവപ്പെടുന്നുണ്ട്. അതിനിടയിലും നന്മയുടെ കാഴ്ചയ്ക്ക് കൈയ്യടിക്കാന്‍ മറക്കാറുമില്ല.
അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റാകുന്നത്. വീടുവീടാന്തരം കയറി ഇറങ്ങി സാധനങ്ങള്‍ വില്ക്കുന്നവര്‍ എല്ലായിടത്തുമുണ്ട്. കൂട്ടത്തില്‍ സ്മാര്‍ട്ടായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും നല്ല രീതിയില്‍ സംസാരിക്കുന്നവര്‍ക്കും കച്ചവടം കൂടുതല്‍ നടക്കുമെന്നതില്‍ സംശയമില്ല.
അതിന് തെളിവാകുന്നൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. മാര്‍ക്കറ്റിംഗിനിറങ്ങിയ പെണ്‍കുട്ടിയുടെ വാക്കുകളിലെ ചടുലതയും ആത്മാര്‍ത്ഥതയുമാണ് ഏവരും ചൂണ്ടികാട്ടുന്നത്.
മണം പോലെ തന്നെ ഗുണമാണ് ഇത്ത എന്ന് പറഞ്ഞുതുടങ്ങുന്ന പെണ്‍കുട്ടി 99.9 ശതമാനം കീടാണുക്കളെയും കൊല്ലുമെന്നൊക്കെ ഉറപ്പിക്കുന്നുണ്ട്. 220 രൂപയ്ക്ക് പുറത്തുനിന്ന് വാങ്ങുന്ന സാധനം ഇത്തയ്ക്കായതുകൊണ്ട് 145 രൂപയ്ക്ക് നല്‍കാം. ഒടുവില്‍ ലാഭമല്ലേ, ഇത്ത എന്ന ചോദ്യത്തിനൊപ്പം മനോഹരമായൊരു ചിരിയും കൂടിയാകുമ്പോള്‍ സംഭവം ഉഷാര്‍.
പഠിക്കാനുള്ള പണം കണ്ടെത്താനായി മീന്‍വില്‍പന നടത്തുന്ന ഹനാന്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരുന്നു. ഹനാനൊപ്പമാണ് മാര്‍ക്കറ്റിംഗ് പെണ്‍കുട്ടിയെ പലരും വാഴ്ത്തുന്നത്. പ്രൊമോഷനുവേണ്ടി ചെയ്തതാണെന്ന വാദം ഉന്നയിക്കുന്നവരുമുണ്ട്. എന്തായാലും സംഭവം ഹിറ്റാണ്.
