ഐപിഎല്‍ മല്‍സരത്തിന് കേരളം വേദിയായേക്കും

First Published 8, Apr 2018, 2:55 PM IST
kerala may host ipl matches
Highlights
  • ഐപിഎല്‍ മല്‍സരത്തിന് കേരളം വേദിയായേക്കും 
  • പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നിര്‍ദേശം 

ചെന്നൈ: കാവേരി പ്രശ്നത്തെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ സാധ്യത. ഈ വിഷയത്തില്‍ ബിസിസിഐ അഭിപ്രായം ആരാഞ്ഞപ്പോള്‍ മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സേറ്റഡിയത്തില്‍ നടത്താമെന്ന് കെസിഎ സന്നദ്ധത അറിയിച്ചു. ചെന്നൈയുടെയും ബാംഗ്ലൂരിന്റെയും മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണാണ് നിരവധി തമിഴ് ദ്രാവിഡ രാഷ്ട്രീയ കക്ഷികള്‍ പ്രഖ്യാപിച്ചിരുന്നു. കാവേരി പ്രശ്നത്തില്‍ പ്രതിഷേധമറിയിക്കുന്നതിനുള്ള മാര്‍ഗമായി ഐപിഎല്‍ മത്സരങ്ങള്‍ തടയാനും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുമുണ്ട്. ഇന്ന് രാവിലെ ഐപിഎല്‍ വേദിയില്‍ പ്രതിഷേധിക്കണമെന്ന് രജനീകാന്ത് കൂടി ആഹ്വാനം ചെയ്തപ്പോള്‍‌ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമായി. 

നടികര്‍ സംഘം നടത്തുന്ന സമരത്തില്‍ തമിഴ്നാട്ടില്‍ ഇപ്പോള്‍ ഐപിഎല്‍ ആഘോഷത്തിനുള്ള സാഹചര്യമല്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് കളിക്കാര്‍ ജേഴ്സിയില്‍ കറുത്ത ബാഡ്ജ് അണിഞ്ഞു വേണം കളിക്കാന്‍ എന്നും രജനീകാന്ത് ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. 

loader