കേന്ദ്രത്തിന്‍റെ അനാസ്ഥയ്ക്കെതിരെ ദില്ലിയിൽ പ്രതിഷേധം കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ റെയിൽ ഭവന് മുന്നിൽ ധര്‍ണ്ണ നടത്തും
ദില്ലി: പാലക്കാട് കോച്ച്ഫാക്ടറിയുടെ കാര്യത്തിലെ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുപക്ഷ എം.പിമാര് ഇന്ന് ദില്ലിൽ റെയിൽ ഭവന് മുന്നിൽ ധര്ണ്ണ നടത്തും. രാവിലെ 10 മണിക്ക് തുടങ്ങുന്ന ധര്ണ്ണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാലക്കാട് കോച്ച് ഫാക്ടറി ഇപ്പോൾ ആവശ്യമില്ലെന്നായിരുന്നു റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ എം.ബി.രാജേഷ് എം.,പിയെ നേരത്തെ അറിയിച്ചത്.
എന്നാൽ കോച്ച്ഫാക്ടറിയുടെ കാര്യത്തിൽ ആലോചനകൾ തുടരുകയാണെന്ന അഭിപ്രായം പിന്നീട് റെയിൽവെ മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ റെയിൽവെ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധര്ണ്ണ.
