ദില്ലി: സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങള്‍ വഴിയും അസാധു നോട്ടുകള്‍ മാറാനും നിക്ഷേപം സ്വീകരിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെയും എംപിമാര്‍ കാണും. ഈ പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കാനും കേരളത്തിലെ ഇടത് വലത് എംപിമാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ രാജ്യത്തെ പകുതി എടിഎമ്മുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഒന്നര കോടിയുടെ ഇടപാട് നടന്നുവെന്ന് എസ്ബിഐ അറിയിച്ചു.