തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കേരള ഘടകം ഔദ്യോഗികമായി നിലവില്‍വന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് എന്‍ഡിഎ കേരള ഘടകത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഘടകകക്ഷി നേതാക്കളെല്ലാം പ്രഖ്യാപനത്തില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപിയെ കൂടാതെ ബിഡിജെഎസ്, കേരള കോണ്‍ഗ്രസ്, ജെഎസ്എസ് രാജന്‍ ബാബു വിഭാഗം, കേരള വികാസ് കോണ്‍ഗ്രസ്, ലോക് ജനശക്തി പാര്‍ട്ടി, എന്‍ഡിപി(എസ്), സോഷ്യലിസ്റ്റ് ജനതാദള്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, ഗണക സഭ, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാര്‍ട്ടികളാണു കേരളത്തിലെ എന്‍ഡിഎയിലുള്ളത്.