Asianet News MalayalamAsianet News Malayalam

കന്യാസ്ത്രീയുടെ മരണം: കൂടുതല്‍ പേരെ ചോദ്യം ചെയ്യും

മഠത്തില്‍ നിന്ന് ശേഖരിച്ച സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്‍റെ മുടിയിഴകളും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

Kerala: Nun found dead in well at convent in Pathanapuram
Author
Kerala, First Published Sep 10, 2018, 6:24 AM IST

കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍  കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍  പേരുടെ മൊഴി രേഖപ്പെടുത്തും. മഠത്തില്‍ നിന്ന് ശേഖരിച്ച സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്‍റെ മുടിയിഴകളും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

കന്യാസ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍  ഇന്ന് നടക്കും. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍  അന്വേഷിക്കാനാണ് പൊലീസ് തീരുമാനം 

Follow Us:
Download App:
  • android
  • ios