സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്,  സ്റ്റീഫൻ എന്നിവരാണ് രണ്ട് ദിവസമായി നിരാഹാരമിരിക്കുന്നത്. 

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിൽ നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്, സ്റ്റീഫൻ എന്നിവരാണ് രണ്ട് ദിവസമായി നിരാഹാരമിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമരത്തിന് പിന്തുണയുമായി ഇന്ന് കൂടുതൽ വൈദികര്‍ എത്തിയേക്കും. ജസ്റ്റിസ് കെമാൽ പാഷ അടക്കമുള്ള പ്രമുഖർ ഇന്നലെ സമരപന്തലിൽ എത്തിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് പീഡനത്തിനിരയായ കന്യാസ്ത്രീ നാളെ ഹൈക്കോടതിയെ സമീപിക്കും.