മുഖ്യമന്ത്രി വി ഡി സതീശനെതിരേ പരാതി ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരേ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ആണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അടൂർ പ്രകാശിനെതിരേ പരിഹാസവുമായി രംഗത്തെത്തിയത്.
കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെതിരേ പരാതി ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരേ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ആണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അടൂർ പ്രകാശിനെതിരേ പരിഹാസവുമായി രംഗത്തെത്തിയത്. സർക്കാരിന്റെ എല്ലാ നല്ല തീരുമാനങ്ങളും അദ്ദേഹത്തിന്റെ കൂടി തീരുമാനമായിരുന്നു എന്നാണ് താൻ കരുതിയതെന്നും ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി എന്നുമാണ് നിജേഷ് അരവിന്ദ് ഫെയ്സ്ബുക്കിൽ കുറിച്ചത്. നിജേഷിന്റെ പോസ്റ്റിനെ അനുകൂലിച്ച് ഒട്ടേറെ കമന്റുകളുമുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-
‘’ഞാൻ കരുതിയത്
പ്രിയദർശിനി സൗജന്യയാത്രയും
കൃത്യസമയത്തുള്ള ക്ഷേമപെൻഷന്നും
ഓണം വിപണിയിലെ ഇടപെടലുകളും
ഓപ്പറേഷൻ തൂഫാനും
പി എം ശ്രീ ഉപസമിതിയും
PSC ലിസ്റ്റ് നീട്ടിയതും
വയോജന്ന വകുപ്പ് പ്രാവർത്തികമായതും
ആശാവർക്കർ , അംങ്കണവാടി ജീവനക്കാരുടെ
വേതന വർദ്ധനവും
ഗ്യാനേഷ്കുമാറിൻ്റെ വിജിലൻസ്കേസും
എല്ലാം അദ്ദേഹത്തിൻ്റെ കൂടി
തീരുമാനമായിരുന്നു എന്നാണ്...
ഒന്നും അറിഞ്ഞില്ല ..
അല്ലേ..
ന്നന്നായി.''


