സംസ്ഥാന സര്‍ക്കാറിന്‍റെ ഓണം ബംബര്‍ നറുക്കെടുത്തു.  തൃശൂരില്‍ വില്‍പ്പന നടത്തിയ  TB  128092 എന്ന  നമ്പറിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ചിരിക്കുന്നത്.  250 രൂപയായിരുന്നു ടിക്കറ്റ് വില.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ ഓണം ബംബര്‍ നറുക്കെടുത്തു. തൃശൂരില്‍ വില്‍പ്പന നടത്തിയ TB 128092 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ചിരിക്കുന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില.

ആകെ 70 കോടി രൂപയാണ് ഓണം ബംബറിന്‍റെ സമ്മാനത്തുക. അതില്‍ ഒന്നാം സമ്മാനമായ 10 കോടി ഒരു ടിക്കറ്റിന് ലഭിക്കും രണ്ടാം സമ്മാനമായി അരക്കോടി രൂപ വീതം പത്ത് ടിക്കറ്റുകള്‍ക്കും.

മൂന്നാം സമ്മാനമായ പത്ത് ലക്ഷം 20 ടിക്കറ്റ് നമ്പറുകള്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ഒന്‍പത് പേര്‍ക്ക് നല്‍കും. 20 പേര്‍ക്ക് അഞ്ച് ലക്ഷം വീതം നാലാം സമ്മാനമായും നല്‍കുന്നുണ്ട്. ഒരു ലക്ഷം 5000, 3000, 1000, 500 ക്രമത്തിലാണ് മറ്റ് സമ്മാനങ്ങള്‍.