Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങൾ ശേഖരിച്ച് സംസ്ഥാന പൊലീസ് സേന

ഉപയോ​ഗിച്ചവ ഒന്നും വേണ്ടെന്ന് വളരെ വ്യക്തമായി തന്നെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. കുട്ടികൾക്കുള്ള സ്കൂൾ കിറ്റ്, പലവ്യജ്ഞനങ്ങൾ, വസ്ത്രങ്ങൾ, കേടാകാത്ത ഭക്ഷണസാധനങ്ങൾ എന്നിവയാണ് വേണ്ടത്. 

kerala police chief official collects urgent needs for refugee camps
Author
Thiruvananthapuram Central, First Published Aug 13, 2018, 9:40 AM IST


തിരുവനന്തപുരം: കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ ശേഖരിച്ച് പൊലീസ് ഉദ്യോ​ഗസ്ഥരും കുടുംബാം​ഗങ്ങളും. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പൊലീസ് സേന ഈ ആശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. സംസ്ഥാന പൊലീസ് ചീഫിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്. ഉപയോ​ഗിച്ചവ ഒന്നും വേണ്ടെന്ന് വളരെ വ്യക്തമായി തന്നെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. കുട്ടികൾക്കുള്ള സ്കൂൾ കിറ്റ്, പലവ്യജ്ഞനങ്ങൾ, വസ്ത്രങ്ങൾ, കേടാകാത്ത ഭക്ഷണസാധനങ്ങൾ എന്നിവയാണ് വേണ്ടത്. 

നാല് കേന്ദ്രങ്ങളിലായിട്ടാണ് ഇവയെല്ലാം ശേഖരിക്കുന്നത്. തിരുവനന്തപുരത്ത് ശ്രീമൂലന​ഗരം കമ്യൂണിറ്റി ഹാൾ, കൊച്ചിയിൽ റീജിയണൽ സ്പോർട്സ് സെന്റർ, കടവന്ത്ര, കണ്ണൂരിൽ കെഎപി നാലാം ബെറ്റാലിയൻ, തൃശൂരിൽ കേരള പൊലീസ് അക്കാദമി എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഒൻപത് മണിവരെ ആയിരിക്കും സാധനങ്ങൾ ശേഖരിക്കുന്നത്. സാധനങ്ങളല്ലാതെ പണം സ്വീകരിക്കുന്നതല്ല. പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം.   
 

Follow Us:
Download App:
  • android
  • ios