മൊബൈലിലെ വിവരങ്ങള്‍ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തിവരുന്ന സന്ദേശങ്ങളെത്തുന്നത് വിദേശത്തുനിന്നാണെന്ന് പൊലീസ് സൈബർ ഡോം കണ്ടെത്തി. മെമോ ആപ്പെന്ന പേരിൽ പ്രചരിക്കുന്ന മൊബൈൽ അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. 

തിരുവനന്തപുരം: മോമോയെന്ന ഓണ്‍ലൈൻ ഗെയിമിൻറെ മറവിൽ ഭീഷണി സന്ദേശങ്ങളയക്കുന്ന വ്യാജൻമാർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്. മൊബൈലിലെ വിവരങ്ങള്‍ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തിവരുന്ന സന്ദേശങ്ങളെത്തുന്നത് വിദേശത്തുനിന്നാണെന്ന് പൊലീസ് സൈബർ ഡോം കണ്ടെത്തി. മെമോ ആപ്പെന്ന പേരിൽ പ്രചരിക്കുന്ന മൊബൈൽ അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

അപകടകാരിയായ ഓണ്‍ലൈൻ ഗെയിംമായ ബ്ലൂവെലിന് പിന്നാലായൊണ് മോമോയെന്ന ഓണ്‍ലൈൻ കളിയും പ്രചരിക്കുന്നത്. മോമോ കളിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് കാര്യം അർജൻറീനയിലാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് കൊലയാളി ഗെയിനിനെതിരെ ജാഗ്രത വിവിധ ഏജൻസികള്‍ പുറപ്പെടുവിച്ചത്. വിദ്യാർത്തികളും ചെറുപ്പക്കാരും മോമോയുടെ പിടിൽ വീഴരുതെന്ന പൊലീസ് ജാഗ്രത നിർദ്ദേശം നിലക്കേയാണ് വ്യാജമാർ വിലസുന്നത്. 

മോമോയുടെ പ്രൊഫൈൽ പടം വച്ചുകൊണ്ടാണ് പലർക്കും ഭീഷണ സന്ദേശങ്ങളും വിളികളമെത്തുന്നത്. പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ വീഡിയോ ഫോട്ടയും മറ്റ് രേഖകളും ചോർത്തുമെന്നാണ് പലർക്കും ലഭിച്ച സന്ദേസം. സന്ദേശങ്ങളെല്ലാം വിദേശത്തുനിന്നാണെന്ന് കണ്ടെത്തിയതായി ഐജി മനോജ് എബ്രഹാം പറ‌ഞ്ഞു. ഇത് വ്യാജ സന്ദേശമാണെന്നും ആരുടെയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, മോമോ ഗെയിമെന്ന പേരിൽ ചില ലിങ്കുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് സൈബർഡോമിൻറെ മുന്നറിയിപ്പ്. ഈ ലിങ്കിൽ ചില അപകടകാരികളായ അപ്ലിക്കേഷനുകളും വയറസുകളും ഒളിഞ്ഞിരുക്കുവെന്നാണ് സൈബർ വിദഗ്ർ പറയുന്നത്.