ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള പൊലീസിന്‍റെ ഔദ്യോ​ഗിക ഫേസ്ബുക്കില്‍ പേജെന്ന നേട്ടം സ്വന്തമാക്കി കേരളാ പൊലീസ്. 6.26 ലക്ഷം ലൈക്കുകളുള്ള ബാംഗ്ലൂർ സിറ്റി പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ കടത്തിവെട്ടിയാണ് കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേര് ഒന്നാം സ്ഥാനത്തെത്തിയത്. 

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള പൊലീസിന്‍റെ ഔദ്യോ​ഗിക ഫേസ്ബുക്കില്‍ പേജെന്ന നേട്ടം സ്വന്തമാക്കി കേരളാ പൊലീസ്. 6.26 ലക്ഷം ലൈക്കുകളുള്ള ബാം​ഗ്ലൂർ സിറ്റി പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ കടത്തിവെട്ടിയാണ് കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേര് ഒന്നാം സ്ഥാനത്തെത്തിയത്. 6.28 ലക്ഷം പേരാണ് കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. 6.32 ലക്ഷം പേര്‍ പേജ് പിന്തുടരുന്നുമുണ്ട്.

ഏഴ് വർഷം മുമ്പാണ് കേരളാ പൊലീസ് ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. പൊലീസ്- പൊതുജന ബന്ധം സുദൃഢമാക്കുന്നതിനും മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കുന്നതിനും വേണ്ടിയായിരുന്നു നവമാധ്യമരം​ഗത്തേയ്ക്കുള്ള പൊലീസ് സേനയുടെ ഈ ചുവട് വയ്പ്. 6.26K ലൈക്കുകളുമായി ബാം​ഗ്ലൂർ സിറ്റി പൊലീസാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. ട്രോൾ രീതിയിൽ പൊതുജനങ്ങളുമായി കൂടുതൽ അടുത്തിടപെഴകുക എന്ന നയമാണ് പ്രധാനമായും ഈ പേജിലൂടെ കേരള പൊലീസ് സ്വീകരിച്ചത്. അത് വിജയത്തിലെത്തുകയും ചെയ്തിരുന്നു. അഭിമാനകരകമായ ഈ നേട്ടത്തിന് പിന്നിൽ അണിനിരന്ന എല്ലാവരോടും കേരള പൊലീസ് നന്ദി അറിയിക്കുന്നുണ്ട്. 

സീനിയർ സിവിൽ പൊലീസ് ഓഫീസർ കമൽ നാഥ്, സിവിൽ പൊലീസ് ഓഫീസർമാരായ വി.എസ്. ബിമൽ, പി. എസ്. സന്തോഷ്, ബി.ടി. അരുൺ, ബി.എസ്. ബിജു എന്നിവരാണ് കേരളാ പൊലീസ് ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിന് പിന്നില‍ പ്രവര്‍ത്തിക്കുന്നത്.