പത്തനംതിട്ടയില്‍ കാണാതായ ജെസ്‌ന മരിയയുടേതാണോ മൃതദേഹം എന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് പോയത്


എരുമേലി: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ചെങ്കല്‍പേട്ടിനടുത്ത് കത്തിക്കരഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേരള പോലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു.

പത്തനംതിട്ടയില്‍ കാണാതായ ജെസ്‌ന മരിയയുടേതാണോ മൃതദേഹം എന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് പോയത്. മൃതദേഹത്തിന്റെ പല്ലിന് ക്ലിപ്പുള്ളതാണ് പോലീസിന്റെ സംശയത്തിന് കാരണം. 

കഴിഞ്ഞ തിങ്കളാഴ്ച്ച ചെങ്കല്‍പേട്ടിനടുത്തെ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പട്രോളിംഗിലുള്ള പോലീസ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നും രണ്ട് പേര്‍ ഓടി പോകുന്നതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 

ഇപ്പോള്‍ ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹത്തില്‍ മൂക്കുത്തിയുള്ളതായി വിവരമുണ്ട് കാണാതായ ജെസ്‌ന മൂക്കുത്തി ധരിച്ചിട്ടില്ല.

മൃതദേഹം ജസ്‌നയുടേതാണെന്ന് ഉറപ്പൊന്നുമില്ലെന്നും ജസ്‌നയുടേതുമായി സാമ്യമുള്ള മൃതദേഹമാണ് എന്ന സംശയത്തെ തുടര്‍ന്നുള്ള പരിശോധന മാത്രമാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.