കും​ഭ​മാ​സ പൂ​ജയ്ക്ക് നാളെ നട തുറക്കും: ശബരിമലയില്‍ നി​രോ​ധ​നാ​ജ്ഞ വേണമെന്ന് പോ​ലീ​സ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Feb 2019, 8:05 PM IST
Kerala police need high alert in sabarimala during kumba masa puja
Highlights

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കും​ഭ​മാ​സ പൂ​ജാ​വേ​ള​യി​ലും സ​ന്നി​ധാ​ന​ത്ത് പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം

പ​ത്ത​നം​തി​ട്ട: കും​ഭ​മാ​സ പൂ​ജാ​വേ​ള​യി​ലും ശ​ബ​രി​മ​ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഫെ​ബ്രു​വ​രി 17 വ​രെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ല ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​ർ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. 

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കും​ഭ​മാ​സ പൂ​ജാ​വേ​ള​യി​ലും സ​ന്നി​ധാ​ന​ത്ത് പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം. കും​ഭ​മാ​സ പൂ​ജ​യ്ക്കാ​യി ചൊ​വ്വാ​ഴ്ച​യാ​ണ് ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന​ത്. 17 വ​രെ ദ​ർ​ശ​നം ഉ​ണ്ടാ​കും.

loader