തോളോട് തോള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സഹോദരങ്ങളെന്നാണ് മത്സ്യത്തൊഴിലാളികളെ കേരള പൊലീസ് വിശേഷിപ്പിക്കുന്നത്. കേരളാ പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മത്സ്യത്തൊഴിലാളികളെ ആദരിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് കാത്ത മത്സ്യത്തൊഴിലാളികളെ ആദരിച്ച് കേരളാ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പൊലീസ് ഇവര്‍ക്ക് അഭിനന്ദനവും ആദരവും അറിയിച്ചത്.
'കടലിന്റെ രൗദ്രതയെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണവര്‍...കടലിന്റെ മക്കള്‍ ....
മഹാപ്രളയം തീര്‍ത്ത ദുരന്തമുഖത്ത് കുതിച്ചെത്തി ഞങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സഹോദരങ്ങള്‍ക്ക് കേരള പോലീസിന്റെ ബിഗ് സല്യൂട്ട്' എന്ന അടിക്കുറിപ്പോടെ രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികളുടെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
