നിലവില്‍ 4.37 ലക്ഷം പേരാണ് ഫേസ്ബുക്കില്‍ കേരള പൊലീസിനെ പിന്തുടരുന്നത്.
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല് പേര് ലൈക്ക് ചെയ്ത പൊലീസ് സേനാ പേജ് എന്ന നേട്ടം സ്വന്തമാക്കാന് കേരള പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു.
നിലവില് 4.37 ലക്ഷം പേരാണ് ഫേസ്ബുക്കില് കേരള പൊലീസിനെ പിന്തുടരുന്നത്. 4.94 ലക്ഷം പേര് ലൈക്ക് ചെയ്ത ബെംഗളൂരു ട്രാഫിക് പൊലീസിന്റെ പേജാണ് ലൈക്കുകളുടെ എണ്ണത്തില് കേരള പൊലീസിന് മുന്നിലുള്ളത്.
തങ്ങളുടെ ഫേസ്ബുക്ക് ലൈക്കുകളുടെ എണ്ണം അഞ്ച് ലക്ഷം കടത്തി ബെംഗളൂരു പൊലീസിനേയും മറികടന്ന് ഒന്നാമതാവാനാണ് കേരള പൊലീസ് ലക്ഷ്യമിടുന്നത്. ഇതിനായി വ്യത്യസ്തമായൊരു ട്രോള് തയ്യാറാക്കിയാണ് അവര് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുന്നത്.
