Asianet News MalayalamAsianet News Malayalam

ലോക ​ഗവൺമെന്റ് ഉച്ചകോടിയിൽ പുരസ്കാരത്തിന് അർഹരായി കേരള പൊലീസ്

മൊബൈൽ ​ഗെയിമിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള ഏറ്റവും മികച്ച ​ഗെയിമിഫിക്കേഷൻ തയ്യാറാക്കിയതിനാണ് ഈ അം​ഗീകാരം. ട്രാഫിക് ​ഗുരു എന്ന എന്ന ​ഗെയിമാണ് പുരസ്കാരത്തിനർഹമായത്. 

kerala police won award from world government summit at dubai
Author
Thiruvananthapuram, First Published Feb 13, 2019, 10:45 AM IST

തിരുവനന്തപുരം: കേരള പൊലീസിന് ദുബായിൽ നടന്ന ലോക ​ഗവൺമെന്റ് ഉച്ചകോടിയിൽ പുരസ്കാരം. മൊബൈൽ ​ഗെയിമിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള ഏറ്റവും മികച്ച ​ഗെയിമിഫിക്കേഷൻ തയ്യാറാക്കിയതിനാണ് ഈ അം​ഗീകാരം. ട്രാഫിക് ​ഗുരു എന്ന ​ഗെയിമാണ് പുരസ്കാരത്തിനർഹമായത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ക്ക് മൻസൂർ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാനിൽ നിന്നുമാണ് കേരള പൊലീസ് ആംഡ് ബറ്റാലിയൻ ഡിഐജി അം​ഗീകാരം ഏറ്റുവാങ്ങിയത്. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് കേരള പൊലീസ് ഈ വാർത്ത പങ്ക് വച്ചിരിക്കുന്നത്. 

നന്നായി ഡ്രൈവ് ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് വളരെയേറെ പ്രയോജനപ്രദമാണ് ഈ ആപ്പ്. വിവിധ ട്രാഫിക് നിയമങ്ങളും ഡ്രൈവിം​ഗ് രീതികളും വളരെപ്പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ത്രീഡി ​ഗെയിം ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെ നിരവധി പ്രമുഖ ഏജൻസികളുടെയും രാജ്യങ്ങളുടെയും എൻട്രികളെ പിന്തള്ളിയാണ് കേരള പൊലീസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.  ‌


 

Follow Us:
Download App:
  • android
  • ios