തിരുവനന്തപുരം: സംസ്ഥാനത്ത് സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചർച്ച. സമരത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ബസ് ഉടമകൾക്ക് ഗതാഗത കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ബസ് സമരത്തെ നേരിടാൻ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതിനിടെ സമരം തുടരുന്നതിനെക്കുറിച്ച് ബസ് ഉടമകൾക്കിടയിൽ തർക്കങ്ങളുണ്ട്. തിരുവനന്തപുരം നഗരത്തിൽ ചില സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങി.
