ഇടുക്കി: തമിഴ് ചോദ്യങ്ങളില്‍ വ്യാപക തെറ്റുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ലാസ്റ്റ് ഗ്രേഡ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ് ഉദ്യോഗാര്‍ഥികള്‍ ഡിവൈഎഫഐയുടെ നേതൃത്വത്തില്‍ ജില്ലാ പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരീക്ഷകളുടെ തമിഴ് ചോദ്യപേപ്പറുകളിലാണ് തെറ്റുകള്‍ കടന്നുകൂടിയത്. തെറ്റുപറ്റിയ ചോദ്യങ്ങള്‍ ഒഴിവാക്കുകയോ പരീക്ഷ റദ്ദാക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. 

മലയാളത്തില്‍ എലിപ്പനിക്ക് കാണുന്ന രോഗകാരി എന്ന ചോദ്യം തമിഴില്‍ കുഷ്ഠത്തിന് കാരണമാകുന്നതായി മാറി. ആര്യസമാജം സ്ഥാപിച്ചത് പണ്ഡിറ്റ് കറുപ്പനാണെന്ന തരത്തിലും ചോദ്യങ്ങളും ഓപ്ഷനുകളുമുണ്ടായി. 18 തെറ്റുകളാണ് ആകെ ചോദ്യങ്ങളില്‍ ഉണ്ടായത്.

മലയാളം ചോദ്യങ്ങളുമായ പുലബന്ധമില്ലാത്ത ചോദ്യങ്ങളായിരുന്നു തമിഴില്‍ നല്‍കിയത്. ജനപങ്കാളിത്തത്തോടെ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ഏത് എന്ന ചോദ്യം തമിഴില്‍ ആയപ്പോള്‍ പട്ടാളക്കാര്‍ അല്ലാത്തവര്‍ ജോലി ചെയ്ത ആദ്യ വമാനത്താവളം എന്നായി. മലയാളത്തില്‍