തിരുവനന്തപുരം: കേരളത്തിലെ പൊതുകിണറുകളിൽ 85 ശതമാനവും പരിപാലിക്കപ്പെടാതെ മലിനമാണെന്ന് ജല വിഭവ പഠന കേന്ദ്രത്തിന്‍റെ കണ്ടെത്തൽ. ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ഇത്തരം കിണറുകൾ കണ്ടെത്തി ശുചീകരിക്കുകയാണ് ആവശ്യമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ 66 ലക്ഷം പൊതുകിണറുകളിൽ 85 ശതമാനവും മലിനമാണെന്നാണ് ജല വിഭവ പഠന കേന്ദ്രത്തിന്‍റെ റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇത്തരം കിണറുകൾ നവീകരിക്കാനുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചി
ട്ടില്ല. കേരളം കൊടും വരൾച്ച നേരിടുന്ന സാഹചര്യത്തിൽ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ഇത്തരം പദ്ധതികൾ അനിവാര്യമാണെന്നും ഗവേഷണ സ്ഥാപനമായ സി.ഡബ്യൂ.ആര്‍.ഡി.എമ്മിന്‍റെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വരൾച്ചയെ നേരിടാൻ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിന് ശാശ്വത പരിഹാരം അല്ല. പരമ്പാരാഗത ജല സ്രോതസ്സുകൾ സംരക്ഷിക്കുകയാണ് ആവശ്യം. കൃത്രിമ മഴ എന്ന ആശയം പലയിടത്തും പരാജയപ്പെട്ടിട്ടുണ്ട്. ജലം വീണ്ടും ശുദ്ധീകരിച്ച് ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള പദ്ധതികൾ പ്രായോഗികമാണെന്നും വിദഗ്ദർ ചൂണ്ടികാട്ടുന്നു.
