തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും കാമുകൻ അലിയാര്‍ക്ക് ജീവിതാവസാനം വരെ കഠിനതടവും 10,001 രൂപ വീതം പിഴയും.തൃശൂര്‍ പോക്സോ കോടതിയുടേതാണ് വിധി. 2015ലാണ് കേസിന് ആസ്പദമായ സംഭവം. ഓണാവധിക്കാലത്ത് 17ഉം 12ഉം വയസ്സുളള പെണ്‍മക്കളുമായി അമ്മ തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തു.

മുൻനിശ്ചയിച്ച പ്രകാരം കാമുകൻ അലിയാര്‍ ഇവിടെയെത്തുന്നു. തുടര്‍ന്ന് രണ്ടു മക്കളെയും പലവട്ടം ബലാത്സംഗം ചെയ്തെന്നാണ് കേസ്. പീഡനത്തിന് ശേഷം കുട്ടികളുടെ നഗനഫോട്ടോകളും എടുത്തു.കുട്ടികളുടെ അമ്മയുടെ അറിവോടെയായിരുന്നു പീഡനം. അവധിക്കു ശേഷം സ്കൂളിലെത്തി മൂത്ത പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ സംഭവം തുറന്നു പറഞ്ഞു.

തുടര്‍ന്ന് സ്കൂള്‍ അധികൃചര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കാമുകനെയും അമ്മയെയും അറസ്റ്റ് ചെയ്തു. കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്തു കൊടുത്ത അമ്മയും ശിക്ഷാര്ഹയാണെന്ന് കോടതി വിലയിരുത്തി.