വിവിധ ജില്ലകളിലായി ഏഴുപേർക്കു പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട്, കാസർഗോഡ് ജില്ലകളിലാണ് ഡെങ്കിപ്പനി ബാധ കണ്ടെത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും എലിപ്പനി മരണങ്ങൾ. തിരുവനന്തപുരത്ത് മൂന്നു പേരടക്കം സംസ്ഥാനത്ത് ഏഴു പേർ മരിച്ചു. തിരുവനന്തപുരത്ത് എലിപ്പനി ലക്ഷണങ്ങളുമായി മൂന്നു പേർ മരിച്ചു. ഇതിൽ ഒരാളുടെ മരണം എലിപ്പനിയെ തുടർന്നാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. തിരുവനന്തപുരം ചെന്പൂർ സ്വദേശി ദേവസാൻ (57) മരിച്ചത് എലിപ്പനിയെതുടർന്നാണെന്നാണു സ്ഥിരീകരിച്ചത്.
പാലോട് സ്വദേശി ശശി (67), ഭരതന്നൂർ സ്വദേശിനി ബിന്ദു (45) എന്നിവരാണു തിരുവനന്തപുരത്തു മരിച്ച മറ്റുള്ളവർ. തിരുവനന്തപുരം മുക്കോലയിൽ ജപ്പാനീസ് എൻസഫലൈറ്റിസ് ബാധിച്ച് മൂന്നര വയസുകാരൻ സാൻറുബാനും മരിച്ചു. കൊല്ലത്തും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലം പെരിനാട് സ്വദേശി ശിവദാസ(60)നാണ് എലിപ്പനിയെ തുടർന്നു മരിച്ചത്.
കൂടാതെ പനിബാധിച്ച് ഇടുക്കി ദേവിയാർ കോളനി സ്വദേശി അനീഷ് അശോകൻ (27), കൊല്ലം തൃക്കരുവ സ്വദേശി ദ്വൈവിക് (മൂന്ന്) എന്നിവരും മരിച്ചു. 15 പേരാണ് ഞായറാഴ്ച എലിപ്പനിക്ക് ചികിത്സ തേടിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കാസർഗോഡ്, ആലപ്പുഴ, പാലക്കാട്, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലായി 15 പേർക്ക് ഞായറാഴ്ച എലിപ്പനി കണ്ടെത്തി.
വിവിധ ജില്ലകളിലായി ഏഴുപേർക്കു പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട്, കാസർഗോഡ് ജില്ലകളിലാണ് ഡെങ്കിപ്പനി ബാധ കണ്ടെത്തിയത്.
