തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. ഇത്തവണത്തെ വിജയശതമാനം 95.98 ശതമാനമാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 96.58 ആയിരുന്നു കഴി‌ഞ്ഞവര്‍ഷത്തെ വിജയശതമാനം. പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. പത്തനംതിട്ട വിജയശതമാനം കൂടിയ റവന്യൂജില്ലയായപ്പോൾ വയനാടാണ് വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല. 

1174 സ്കൂളുകളില്‍ 100 ശതമാനം വിജയം നേടി. 405 സര്‍ക്കാര്‍ സ്കൂളുകളില്‍ 100 ശതമാനം വിജയം. നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. 4,37,156 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.

റിസല്‍ട്ട് അറിയാന്‍