കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ ഉൾപ്പടെ നാലുപേരെ പ്രതികളാക്കിയാണ് വിജിലൻസ് കേസെടുത്തത്. തുടരന്വേഷണത്തിൽ ഇവരെ കുറ്റവിമുക്തരാക്കിയാണ് വിജിലൻസ് അന്തിമ റിപ്പോർട്ട് കൊടുത്തത്
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിൽ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, എം ഡി രതീഷ് എന്നിവരെ കുറ്റവിമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി സ്വീകരിച്ചു. തോട്ടണ്ടി ഇറക്കുമതിയിൽ ആറു കോടി രൂപയുടെ അഴിമതി നടന്നുവെന്ന പരാതിയിലാണ് കേസ് എടുത്തിരുന്നത്.
കശുവണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നിട്ടില്ലെന്ന റിപ്പോർട്ടാണ് വിജിലൻസ് നൽകിയത്. കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ ഉൾപ്പടെ നാലുപേരെ പ്രതികളാക്കിയാണ് വിജിലൻസ് കേസെടുത്തത്. തുടരന്വേഷണത്തിൽ ഇവരെ കുറ്റവിമുക്തരാക്കിയാണ് വിജിലൻസ് അന്തിമ റിപ്പോർട്ട് കൊടുത്തത്. തോട്ടണ്ടി ഇറക്കുമതിയിൽ 2.86 കോടി രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് ഹർജിയിലെ ആരോപണം.
