തിരുവനന്തപുരം: കലോത്സവത്തില്‍ വ്യാജ അപ്പീലുകള്‍ 2016 മുതല്‍ തന്നെ സജീവമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. അന്നും അപ്പീല്‍ നിര്‍മിച്ച് നല്‍കാന്‍ ഇടനിലക്കാരനായത് കോഴിക്കോട് സ്വദേശി ജോബിയാണെന്നും പൊലീസ് കണ്ടെത്തി.
അതേസമയം വ്യാജ സീലുണ്ടാക്കിയ മുഖ്യ പ്രതി അന്വേഷണ സംഘം ത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ ഇയാൾ കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായിരുന്നു. ഇയാളെ തിരിച്ചറിയാന്‍ വൈകിയതാണ് ഇയാള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായത്. പ്രതികള്‍ എത്രയും പെട്ടെന്ന് പിടിയിലാകുമെന്ന പൊലീസ് പറഞ്ഞു.
