1996ൽ ഏലൂരിൽ നടന്ന മീറ്റിൽ സംസ്ഥാന മീറ്റിൽ ജീവിരാജയ്ക്കായ് എത്തിയതായിരുന്നു പ്രവീണ. ആദ്യ ദിനം തന്നെ നൂറ് മീറ്ററിൽ മെഡൽ നേടാനായെങ്കിലും, ഇരുന്നൂറ് മീറ്ററിലെ മെഡൽ സ്വപനം ഫിനിഷിംഗ് ലൈനിന് തൊട്ടുമുന്നിൽ പൊലിഞ്ഞു. 

തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് സംസ്ഥാനമീറ്റിൽ ഫിനിഷിംഗ് ലൈനിന് മുന്നിൽ വീണ് ട്രാക്കിനോട് വിടപറഞ്ഞ കായിക താരം ഇന്നലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തിയിരുന്നു. തിരുവനന്തപുരം മൈലാമുട് സ്വദേശിനി പ്രവീണയാണ് കുട്ടികളെ അത്‍ലറ്റിക്സ് പരിശീലിപ്പിക്കാനായി സഹായം തേടിയെത്തിയത്.

1996ൽ ഏലൂരിൽ നടന്ന മീറ്റിൽ സംസ്ഥാന മീറ്റിൽ ജീവിരാജയ്ക്കായ് എത്തിയതായിരുന്നു പ്രവീണ. ആദ്യ ദിനം തന്നെ നൂറ് മീറ്ററിൽ മെഡൽ നേടാനായെങ്കിലും, ഇരുന്നൂറ് മീറ്ററിലെ മെഡൽ സ്വപനം ഫിനിഷിംഗ് ലൈനിന് തൊട്ടുമുന്നിൽ പൊലിഞ്ഞു. ട്രാക്കിൽ വീണ് എല്ലു പൊട്ടിയ താരത്തിന് പിന്നീട് മത്സര രംഗത്തേക്ക് തിരിച്ചെത്താനായില്ല. പിന്നീട് വർഷങ്ങളോളം ചികിത്സയിലായിരുന്നു പ്രവീണയ്ക്ക് ജോലിയടക്കം സഹായ വാഗ്ദാനങ്ങളുണ്ടായെങ്കിലും ഒന്നും കിട്ടിയില്ല. പക്ഷെ ഇന്ന് പ്രവീണ കായികാധ്യാപികയാണ്. നെല്ലിക്കുന്ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ പഴവിളയിലെയും ഭരതന്നൂരിലെും കുട്ടികളെ സൗജന്യമായി പരിശീലിപ്പിക്കുകയാണ്. സ്വകാര്യ സ്കൂളിലെ 5000 രൂപ ശമ്പമുള്ള ജോലിയാണ് പ്രവീണയുടെ ആകെയുള്ള വരുമാനം.

‌നഷ്ടമായ നേട്ടങ്ങൾ ശിഷ്യരിലൂടെ നേടിയെടുക്കണമെന്നാണ് ആഗ്രഹം. സാമ്പത്തിക പ്രതിസന്ധികളെ നേരിടാനുറച്ച് തന്നെയാണ് മുന്നോട്ട് പോവുന്നതെന്നും പ്രവീണ പറഞ്ഞു.