തിരുവനന്തപുരം: 2016ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നാല് അവാഡുകള്‍ ലഭിച്ചു. മികച്ച അവതാരകനുളള സംസ്ഥാന സര്‍ക്കാരിന്റ പുരസ്‌ക്കാരത്തിനായി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷണനെ തെരഞ്ഞെടുത്തു. വാക്കു പൂക്കും കാലം എന്ന പരിപാടിയുടെ അവതരണത്തിനാണ് 10,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌ക്കാരം. മികച്ച അന്വേഷണാത്മ പത്രപ്രവര്‍ത്തകനായി എം ജി അനീഷിനെ തെരഞ്ഞെടുത്തു. അന്വേഷണം എന്ന പരിപാടിയാണ് അനീഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

മികച്ച് ന്യൂസ് ക്യാമറാമാനായി കൊച്ചി ബ്യൂറോയിലെ ക്യാമറമാന്‍ ജി കെ പി. വിജേഷിനെ തെരഞ്ഞെടുത്തു. ഏഷ്യാനെറ്റ് ന്യൂസിലെ പുവര്‍ മാന്‍ എന്ന ലെന്‍സിനാണ് അവാര്‍ഡ്. എല്ലാവര്‍ക്കും 10000 രൂപയും പ്രസ്തി പത്രവും ശില്‍പ്പവുമാണ് അവാര്‍ഡ്. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ പ്രൊമോ എഡിറ്റര്‍ ഹരി രാജക്കാട്ട് സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ച മണ്‍വെട്ടം മികച്ച കുട്ടികളുടെ ഷോര്‍ട്ട് ഫിലിമായി തെരെഞ്ഞെടുത്തു.
വാര്‍ത്തേതര വിഭാഗത്തില്‍ മികച്ച അവതാരകനായി ഗോവിന്ദ് പത്മസൂര്യയെ തെരെഞ്ഞെടുത്തു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത അടി മോനേ ബസ്സര്‍ എന്ന പരിപാടിയുടെ അവതരണത്തിനാണ് അവാര്‍ഡ്. ശ്യാം കൃഷ്‍ണന്‍ പി കെ സംവിധാനം ചെയ്ത ഭൂമിക്കായാണ് എന്ന പരിപാടിയാണ് മികച്ച ഡോക്യുമെന്ററി. സി എല്‍ ജയജോസ് രാജാണ് മികച്ച ഡോക്യുമെന്ററി സംവിധായകന്‍. ഗോപീകൃഷ്‍ണനാണ് മികച്ച വാര്‍ത്താ അവതാരകന്‍.
മികച്ച കുട്ടികളുടെ പരിപാടിയായി അബ്‌ജോത് വര്‍ഗീസ് സംവിധാനം ചെയ്ത ചൂണ്ടുവിരല്‍ തെരെഞ്ഞെടുത്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കഥേതര വിഭാഗത്തിലെ ജൂറി ചെയര്‍മാന്‍ ഡോ. ഇക്ബാല്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ വാര്‍ത്താ സമ്മേളന്‍ത്തില്‍ പങ്കെടുത്തു.
