റിപ്പോർട്ട് കിട്ടിയ ശേഷം അനന്തര നടപടികളുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ അറിയിച്ചു.

തിരുവനന്തപുരം: ബിഷപ്പിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് കന്യാസ്ത്രീ പരാതി നല്‍കിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. കോട്ടയം എസ്.പി യോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് കിട്ടിയ ശേഷം അനന്തര നടപടികളുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ അറിയിച്ചു.