തിരുവനന്തപുരം; എഞ്ചനീയിറങ്ങിന് ചേരാൻ ആളില്ലാതായതോടെ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍ പൂട്ടിത്തുടങ്ങി. അധ്യാപകര്‍ തൊഴിൽ രഹിതരുമായി . 95 ശതമാനം സീറ്റും ഒഴിഞ്ഞു കിടക്കുന്ന 15 സ്വകാര്യ സ്വാശ്രയ കോളജുകള്‍ക്ക് സാങ്കേതിക സര്‍വകലാശാല ഉടൻ നോട്ടീസ് നല്‍കും. ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ യാത്ര തുടരുന്നു.

സംസ്ഥാനത്തെ ആദ്യകാല സ്വകാര്യ സ്വാശ്രയ കോളജുകളിലൊന്ന്. കൊല്ലം ഓയൂരിലെ ട്രാവൻകൂര്‍ എഞ്ചിനീയറിങ് കോളജ്. പിഴച്ചു പോയ സ്വാശ്രയ നയത്തിന്‍റെ സ്മാരകമാണ് കുന്നിൽ മുകളിലെ ഈ കോളജിപ്പോള്‍ . പഠിക്കാനാളില്ലാതായതോടെ കോളജ് കഴിഞ്ഞ വര്‍ഷം പൂട്ടി. വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം മുടങ്ങി. ശമ്പളത്തിനായി സമരവും തുടങ്ങി. കോളജ് മറ്റാര്‍ക്കെങ്കിലും കൈമാറാനുള്ള പെടാപാടിലാണ് മാനേജ്മെന്‍റ്
ഇത്തവണത്തെ എഞ്ചിനീയറിങ് പ്രവേശനം കഴിയുന്പോള്‍ ട്രാവന്‍കൂറിനെപ്പോലെ താഴു വീഴുന്ന പതിനഞ്ചിലധികം സ്വകാര്യ സ്വാശ്രയ കോളജുകളുണ്ടാകും . കഴിഞ്ഞ വര്‍ഷം അഞ്ച് കോളജുകളിലെ പ്രവേശനമാണ് സാങ്കേതിക സര്‍വകലാശാല തടഞ്ഞത്. പൂട്ടുന്ന കോളജുകളിലെ വിദ്യാര്‍ഥികളെ സമീപത്തെ കോളജുകളിലേയ്ക്ക് മാറ്റുകയാണ് .
ട്രാവന്‍കൂര്‍ കോളജിലെ അധ്യാപകര്‍ ഇന്ന് ഇവിടെയാണ് .തൊഴിൽ രഹിതരായ എം.ടെക്ക് ബിരുദധാരികള്‍ ഇന്ന് പഠിതാക്കളാണ് . പി.എസ്.സി പരീക്ഷയ്ക്കായുള്ള തീവ്ര പരിശീലനത്തിലാണ്.
