Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് പച്ചക്കറി വിഭവങ്ങളുമായി ഇഫ്താര്‍ വിരുന്നൊരുക്കി ക്ഷേത്ര കമ്മിറ്റി

  • മലപ്പുറത്ത് പച്ചക്കറി വിഭവങ്ങളുമായി ഇഫ്താര്‍ വിരുന്നൊരുക്കി ക്ഷേത്ര കമ്മിറ്റി 
Kerala Temple Sets Example of Communal Harmony Serves Iftar

മലപ്പുറം: മതസൗഹാർദത്തിന്റെ സന്ദേശവുമായി ക്ഷേത്രം കമ്മിറ്റിയുടെ ഇഫ്താർ വിരുന്ന്. മലപ്പുറം പുന്നത്തല നരസിംഹമൂർത്തി മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയാണ് ഇഫ്താർ ഒരുക്കിയത്. ക്ഷേത്രത്തിന്റെ പുനപ്രതിഷ്oക്കായി ജാതി മത വ്യത്യാസമില്ലാതെ കഴിഞ്ഞ വർഷം നാട്ടുകാർ ഇവിടെ ഒന്നിച്ചിരുന്നു.

അന്ന് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നോമ്പെടുക്കുന്ന മുസ്ലീം മത വിശ്വാസികൾക്കായി ഇഫ്താർ വിരുന്നും ഒരുക്കി. നാടിന്റെ മതേതരത്വത്തിന് നല്ല മാതൃകയായതോടെ ഇഫ്താർ ഇനി കഴിയുന്ന കാലം മുഴുവൻ നടത്തണമെന്ന തീരുമാനത്തിലാണ് ക്ഷേത്രം കമ്മിറ്റി

മാംസാഹാരം പൂർണമായും ഒഴിവാക്കി പഴങ്ങളും പച്ചക്കറി ബിരിയാണിയുമൊക്കെയായിരുന്നു നോമ്പുതുറ വിഭവങ്ങൾ. ജാതി മത വ്യതാസമില്ലാത്ത കൂടിച്ചേരലിനാണ് ക്ഷേത്ര കമ്മിറ്റയുടെ ഇഫ്താർ സംഗമം നാട്ടുകാർക്ക് അവസരം ഒരുക്കിയത്. 

Follow Us:
Download App:
  • android
  • ios