Asianet News MalayalamAsianet News Malayalam

വഖഫ് ട്രൈബ്യൂണല്‍: ഇ കെ സുന്നികൾക്കും പ്രാതിനിധ്യം നൽകും

വഖഫ് അദാലത്ത് പ ബഹിഷ്കരിക്കാനും ട്രൈബ്യൂണൽ ഓഫീസിലേക്ക് മാർച്ച് നടത്താനും സമസ്ത തീരുമാനിച്ചു.ഇതോടെയാണ് സമസ്തയെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ചർച്ചക്ക് വിളിച്ചത്

kerala wakf tribunal ek sunnis also get position
Author
Kerala, First Published Jan 19, 2019, 5:49 AM IST

മലപ്പുറം: വഖഫ് ട്രൈബ്യൂണലിൽ ഇ കെ വിഭാഗം സുന്നികൾക്കും പ്രാതിനിധ്യം നൽകാൻ സർക്കാർ തീരുമാനിച്ചു. മലപ്പുറം തവനൂരിൽ മന്ത്രി കെ.ടി ജലീലുമായി സമസ്ത നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. വഖഫ് ട്രൈബ്യൂണലിൽ പ്രാതിനിധ്യമില്ലാത്തതതിനെ തുടർന്ന് ഇ.കെ.വിഭാഗം സുന്നി നേതൃത്വം മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിരുന്നു.

വഖഫ് അദാലത്ത് പ ബഹിഷ്കരിക്കാനും ട്രൈബ്യൂണൽ ഓഫീസിലേക്ക് മാർച്ച് നടത്താനും സമസ്ത തീരുമാനിച്ചു.ഇതോടെയാണ് സമസ്തയെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ചർച്ചക്ക് വിളിച്ചത്. മൂന്ന് അംഗ ട്രൈ​ബ്യൂ​ണലിൽ ചെ​യ​ർ​മാ​ൻ ജി​ല്ല ജ​ഡ്​​ജി കെ. ​സോ​മ​നെക്കുടാതെ ധ​ന​കാ​ര്യ വ​കു​പ്പ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ.​സി. ഉ​ബൈ​ദു​ല്ല, അ​ഭി​ഭാ​ഷ​ക​ൻ ടി.​കെ. ഹ​സ​ൻ തു​ട​ങ്ങി​യ​വ​രെ​യാ​ണ്​ അം​ഗ​ങ്ങ​ളാ​യി കേ​ര​ള സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്.

ചെയർമാൻ ഒഴികെയുള്ള രണ്ടംഗങ്ങളും കാന്തപുരം എ.പി.അബൂബക്കറുമായി അടുത്തു നിൽക്കുന്നവരാണ് എന്നതായിരുന്നു ഇ.കെ.വിഭാഗം സുന്നികളുടെ എതിർപ്പിന്‍റെ കാരണം
പ്രാതിനിധ്യത്തിൽ ഉറപ്പ് കിട്ടിയതോടെ പ്രതിഷേധ പരിപാടികൾ സമസ്ത അവസാനിപ്പിച്ചു.

Follow Us:
Download App:
  • android
  • ios