കൊല്ലം: കൊല്ലത്തെ 14 വയസ്സുകാരന്റെ കൊലപാതകത്തിൽ അന്വേഷണം ബന്ധുക്കളിലേക്കും. കൊലപാതകത്തിന് കാരണം സ്വത്ത് തർക്കമാണെന്ന പ്രതി ജയ് മോളുടെ മൊഴി പൊലിസ് വിശ്വസിച്ചിട്ടില്ല.അന്വേഷണം വളച്ചൊടിക്കാൻ ആണ് വസ്തുതർക്കം ഉണ്ടെന്ന കാര്യം ജയമോൾ പറയുന്നതെന്ന് മരിച്ച ജിത്തുവിന്റെ മുത്തശ്ശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകനെ ജയമോൾ ഒറ്റക്കാണ് കൊന്നതെന്ന് പോലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ വസ്തുതർക്കം ആണ് കൊലപാതകത്തിന് കാരണമെന്ന മൊഴി പോലീസ് വിശ്വസിക്കുന്നില്ല. കൊല്ലപ്പെടുന്നതിനു മുമ്പ് അവസാനമായി ജിത്തു പോയത് അമ്മൂമ്മയുടെ വീട്ടിൽ ആയിരുന്നു.അവിടെനിന്ന് വന്നശേഷം പറഞ്ഞ ചില കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. ഇക്കാര്യം എന്താണെന്നറിയാൻ അമ്മൂമ്മയെയും മറ്റു ബന്ധുക്കളെയും പൊലീസ് ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

കൊലപാതകം സംബന്ധിച്ച് മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്ന എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ ജയമോൾക്കെതിരെ ബന്ധുക്കൾ ഓരോന്നായി രംഗത്തെത്തി തുടങ്ങി. ഇന്ന് പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന പ്രതി ജയമോളെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.