മലപ്പുറം: വളാഞ്ചേരിയില്‍ യുവാവിന്‍റെ ജനനേന്ദ്രിയം ഛേദിച്ചതായി പരാതി. ഗുരുതമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മലപ്പുറം പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനെയാണ് ജനനേന്ദ്രിയം ഭാഗിഗമായി ഛേദിച്ച നിലയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജില്‍ രാവിലെയാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശിയായ യുവതിക്കൊപ്പം ഇയാല്‍ ലോഡ്ജില്‍ താമസിക്കികയായിരുന്നു. ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്തിട്ടുണ്ടെന്നും ഇര്‍ഷാദ് മറ്റൊരു കല്യാണത്തിന് ഒരുങ്ങുന്നതിലുള്ള വിരോധമാണ് കൃത്യത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ജനനേന്ദ്രിയം ഏഴുപത്തഞ്ച് ശതമാനത്തോളം മുറിഞ്ഞ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അടിയന്ത്രിര ശസ്ത്രക്രിയക്ക് യുവാവിനെ വിധേയനാക്കി. സ്വയം മുറിച്ചതാണെന്നാണ് യുവാവ് പ്രാഥമികമായി പൊലീസിന് നല്‍കിയ മൊഴി.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും യുവാവിനെ വിശദമായി
ചോദ്യം ചെയ്താലെ കൂടുതല്‍ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു. ഖത്തറില്‍ജോലി ചെയ്യുന്ന ഇര്‍ഷാദ് അടുത്ത ആഴ്ച തിരിച്ച് പോകാനിരിക്കുകയായിരുന്നുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.