തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍. 
കോഴ്‌സുകള്‍ക്കുളള അപേക്ഷ ഫോമുകളിലും ആണ്‍, പെണ്‍ വിഭാഗത്തോടൊപ്പം ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേകം കോളം ഉള്‍പ്പെടുത്തണമെന്നും യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു.

സ്വകാര്യ മേഖലയിലയില്‍ ഉള്‍പ്പെടെ ജോലിക്ക് അപേക്ഷ ക്ഷണിക്കുമ്പോഴും പ്രാതിനിധ്യം ഉറപ്പുവരുത്തണം. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ചിന്താ ജെറോം അറിയിച്ചു