കണ്ണൂര്‍: പവർകെട്ട് എന്നു കേട്ടാൽ നെറ്റിചുളിക്കുന്നവരാണ് മലയാളികൾ എന്നാൽ കഴിഞ്ഞ ഒരാഴ്ച്ചയായി കണ്ണൂർ കോട്ടം ഗ്രാമത്തിൽ പവർകെട്ട് പതിവാണ്. ഈ പതിവായ പവർകെട്ടിനു പിന്നിൽ ഒരു കഥയുണ്ട്. കഴിഞ്ഞ് ഒരാഴ്ച്ചയായി കണ്ണൂർ കോട്ടം ഗ്രാമത്തിൽ വൈകുന്നേരം 6.30 മുതൽ 7 മണിവരെ ഈ മെഴുകുതിരി വെളിച്ചമാണ് അഭയം. അതിനു കാരണം അരമണിക്കൂർ നീളുന്ന പവർകെട്ടാണ്. എന്നാൽ പവർകെട്ടിന്റെ കാര്യത്തിൽ ഇവർക്ക് പരാതി ഒന്നുമില്ല. അതിനു കാരണം ഈ കുട്ടികളാണ്.
ഊർജ്ജ സംരക്ഷണത്തിനായി അരമണിക്കൂർ വിളക്കുകൾ അണച്ച് നാട് ഒത്തുച്ചേരണം എന്ന് കോട്ടം ഈസ്റ്റ് എൽപി സ്കൂളിലെ കൊച്ചു കുട്ടുകാരോട് അഭ്യർത്ഥന മാനിച്ചാണ് ഒരു ഗ്രാമം മുഴുവൻ ഊർജ്ജസംരക്ഷണ പരിപാടിയിൽ പങ്കാളിയായത്.
രണ്ടാഴ്ച്ചയാണ് നീളുന്ന ഈ പരീക്ഷണം അവസാനിക്കുന്നതോടെ വൈദ്യുതി ഉപഭോഗം ഏറ്റവും കുറച്ച വീടുകാർക്ക് ഒരു സമ്മാനവും കുട്ടികൾ നൽകും. കുട്ടികളുടെ പ്രവർത്തനത്തിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ഉപഭോഗം കുറച്ച് മാതൃക കാട്ടാനാകും എന്ന് പ്രതീക്ഷയിലാണ് നാട്ടുകാരും അധ്യാപകരും.
