ദോഹ: പെരുന്നാള്‍ അവധി ആഘോഷത്തിനിടെ ഖത്തറില്‍ മലയാളി മുങ്ങിമരിച്ചു. സീലൈന്‍ ബീച്ചില്‍ പത്തനം തിട്ട കോഴഞ്ചേരി കുഴിക്കാല ചിറമണ്ണില്‍ തെക്കേതില്‍ തോമസ്‌ ജോണ്‍ആണ് മുങ്ങി മരിച്ചത്.കുടുംബസമേതം പെരുന്നാള്‍ ആഘോഷത്തിനായി ബീച്ചിലെത്തിയപ്പോഴായിരുന്നുദാരുണമായ ദുരന്തം.

ഖത്തറിലെ ക്യു കോണ്‍ ജീവനക്കാരനായിരുന്നു. വക്ര ഹമദ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറീയിച്ചു.