ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി സഹപാഠികളുടെ മര്‍ദനമേറ്റ് മരിച്ചു. അമിറ്റി സര്‍വകലാശാലയിലെ എം.ബി.എ വിദ്യാര്‍ഥി സറ്റാന്‍ലിയാണ് മരിച്ചത്.വ്യാഴാഴ്ച ആക്രമണത്തിനിരയായ സ്റ്റാന്‍ലി ചികിത്സയിലായിരുന്നു. രാവിലെയോടെയാണ് മരണം സംഭവിച്ചത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.