മസ്‌കറ്റ്: ഒമാനിലെ റൂവി വതയ്യയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എറണാകുളം സ്വദേശി മരിച്ചു. പിറവം, പുളിക്കല്‍ കുര്യാക്കോസിന്റെ ഭാര്യ ശോശാമ്മയാണ് വാഹനാപകടത്തില്‍ മരിച്ചത്.
എതിര്‍ദിശയില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറോടിച്ചിരുന്ന മകന്‍ ഡോ. മാത്യു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
