കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക സംഘമാണ് രണ്ടു ദിവസം മുമ്പ് മലയാളികളെ അറസ്റ്റ് ചെയ്തത്. പണവും ആയുധങ്ങളുമായി അറസ്റ്റിലായ ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് സംശയം. ഇവര്‍ ഇപ്പോഴും കൊല്‍ക്കത്ത പൊലീസിന്റെ കസ്റ്റഡയിലാണ്.
ദാവൂദ് ഇബ്രാഹിമിന്റ സംഘവുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന ഇവരുടെ നീക്കങ്ങള്‍ രഹസ്യന്വേഷണ ഏജന്‍സി നിരീക്ഷിച്ചുവരുകയായിരുന്നു. കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ മലയാളി ബന്ധത്തെക്കുറിച്ചും ഐഎസ് ബന്ധത്തെക്കുറിച്ചും സൂചന ലഭിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിശീലനത്തിനായി ആയുധങ്ങള്‍ വാങ്ങുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ല്‍കുന്ന സൂചന.
ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ കേരള പൊലീസിനും കൈമാറി. ഇവരെ ചോദ്യം ചെയ്യാനായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്‍ഐഎ ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്യും.
ഐഎസ് ബന്ധമുള്ള 5 യുവാക്കളെ കണ്ണൂരില്‍ നിന്നും എന്‍എഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെങ്കില്‍ ഇവരെ കസ്റ്റഡയില്‍ വാങ്ങും.
