തൃശൂര്‍: സംസ്ഥാനത്തെ ആദ്യത്തെ തുരങ്കപാതയായ കുതിരാനില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിര്‍മ്മാണം തുടരുമെന്നും ദേശീയപാതഅധികൃതര്‍ അറിയിച്ചു

കുതിരാനില്‍ ആദ്യത്തെ തുരങ്കത്തിന്‍റെ നിര്‍മാണം അവസാനഘട്ടത്തിലെത്തിയിരിക്കെയാണ് മണ്ണിടിച്ചിലുണ്ടായത്. ലര്‍ച്ചെ വരെ നീണ്ട മഴയെ തുടര്‍ന്ന് തുരങ്കത്തിനു മുകളിലുളള മണ്ണാണ് ഇടിഞ്ഞുവീണത്. മണ്ണിടിച്ചില്‍ തുടര്‍ന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി.
തുരങ്കത്തിന്‍റെ അശാസ്ത്രീയമായ നിര്‍മാണമാണ് മണ്ണിച്ചിലിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയപാത അധികൃതരെത്തി സ്ഥലത്ത് പരിശോധന നടത്തി. മണ്ണു മാറ്റാനുളള നടപടികള്‍ തുടങ്ങി. ഏതു മണ്ണിടിച്ചിലും താങ്ങാനുളള ശേഷി തുരങ്കത്തിനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിര്‍ത്തിവച്ച നിര്‍മ്മാണം വീണ്ടും ആരംഭിച്ചു.
തൃശൂർ -പാലക്കാട് ദേശീയപാതയിൽ വടക്കാഞ്ചേരിക്ക് സമീപമാണ് വിസ്മയം തീർക്കുന്ന കുതിരാൻ തുരങ്കം . നിരവധി തൊഴിലാളികൾ മാസങ്ങളോളം മല്ലിട്ടാണ് കുതിരാൻ മലയിലെ പാറ തുരന്ന് തുരങ്കം പൂർത്തിയാക്കിയത്. 968 മീറ്റർ ദൈർഘ്യമുള്ള ഇരട്ടക്കുഴൽ പാതയാണിത്. ഇവിടെ മറ്റ് ജോലികള്‍ നടന്നു വരികയാണ്.