ഏഴാം പ്രതി ഷെഫിനാണ് കോടതി വളപ്പിൽ വച്ച് ബന്ധുവിനോട് വീഡിയോ കോൾ ചെയ്തത്.

കോട്ടയം: കെവിൻ കേസ് പ്രതി വീഡിയോ കോൾ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂർ കോടതി സ്വമേധയാ കേസെടുത്തു. ഏഴാം പ്രതി ഷെഫിനാണ് കോടതി വളപ്പിൽ വച്ച് ബന്ധുവിനോട് വീഡിയോ കോൾ ചെയ്തത്.

 സംഭവത്തില്‍ ഏറ്റുമാനൂർ സിഐയോട് അന്വേഷിക്കാൻ ഉത്തരവിട്ടു. ഷെഫിന് പുറമെ ഫോൺ നൽകിയ ആളും വീഡിയോയിൽ സംസാരിച്ച ആളും പ്രതിയാകും. കോടതിയുടെയോ ജയിലറുടേയോ അനുമതി കൂടാതെ വീഡിയോ കോളിംഗ് നടത്തിയതിനാണ് കേസ്.