അമ്മ എന്ന നിലയില്‍ തനിക്കല്ലേ അവളുടെ കാര്യം അറിയുകള്ളൂവെന്നും രഹ്‍ന

കോട്ടയം: കെവിന്‍ കേസില്‍ നീനുവിന്റെ അമ്മ രഹ‍്‍ന ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. നീനുവിന് മാനസിക രോഗമുണ്ടെന്ന വാദം അന്വേഷണ സംഘത്തോട് രഹ്‍ന ഇന്നും ആവര്‍ത്തിച്ചു. അമ്മ എന്ന നിലയില്‍ തനിക്കല്ലേ അവളുടെ കാര്യം അറിയുകള്ളൂവെന്നും രഹ്‍ന ചോദിച്ചു. കേസില്‍ ഇത് രണ്ടാം തവണയാണ് രഹ്‍ന ഹാജരാവുന്നത്.

കെവിന്‍ വധക്കേസില്‍ നീനുവിന്റെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കണമെന്ന് ചാക്കോയുടെ അഭിഭാഷകനും നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീനുവിന് കൗണ്‍സിലിങ് മാത്രമാണ് നല്‍കിയിരിക്കുന്നതെന്ന് പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.