കെവിന്റെത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കൽ ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ

കോട്ടയം: കെവിന്റെത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കൽ ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. കെവിന്റേത് മുങ്ങിമരണം തന്നെയെന്ന പ്രാഥമിക റിപ്പോർട്ട് സംഘം ഐജിക്ക് സമർപ്പിച്ചു. കൃത്യം നടന്ന സ്ഥലത്തും പരിശോധന വേണമെന്ന് സംഘം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. തെന്മലയിലെ പരിശോധനയ്ക്ക് ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂവെന്നും സംഘം റിപ്പോര്‍ട്ടില്‍ വിശദമാക്കി. പോലീസിന്റെ മറുപടി ലഭിച്ച ശേഷം തെന്മലയിൽ പരിശോധന നടത്തുമെന്നും സംഘം വിശദമാക്കി.