കെവിന്‍ വധം ഭാര്യയുടെ മൊഴിയെടുത്തു ഇന്നലെ പിടികൂടിയത് അഞ്ച് പ്രതികളെ
കോട്ടയം:കെവിന് വധക്കേസിൽ കെവിന്റെ ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.ഇന്നലെ നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
കെവിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. കൊല്ലം ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസൻ എന്നിവരെയാണ് പിടികൂടിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ കൊല്ലം റൂറൽ പോലീസാണ് പിടികൂടിയത്.
ഷാനു, ഷിനു, വിഷ്ണു എന്നിവരെ കോയമ്പത്തൂരിൽ നിന്നും റമീസിനെയും ഹസനെയും പുനലൂരിൽ നിന്നുമാണ് പിടികൂടിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവരാണ് അഞ്ചുപേരും. നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കമുള്ളവരും നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി.
