കെവിന്‍റെ ഭാര്യ നീനുവിന്‍റെ പിതാവും കേസില്‍ പ്രതിയുമായ ചാക്കോ സിപിഎമ്മുകാരനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: കെവിന് വധക്കേസിലെ മുഖ്യപ്രതി കോണ്ഗ്രസുകാരനാണെന്ന വാദം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യൂത്ത് കോണ്ഗ്രസ് നേതാവ് ഡീന് കുര്യാക്കോസും രംഗത്ത്.
കെവിന് വധക്കേസ് പ്രതികള്ക്ക് കോണ്ഗ്രസുമായി യാതൊരു ബന്ധവും ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും കേസില് പ്രതിയുമായ ചാക്കോ സിപിഎമ്മുകാരനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യ പ്രതി ഷാനു ചാക്കോക്ക് യുത്ത് കോൺഗ്രസ്സുമായി ഒരു ബന്ധവും ഇല്ലെന്നു സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസും വ്യക്തമാക്കി. ഷാനു യൂത്ത് കോണ്ഗ്രസ് നേതാവാണെന്ന് ഡിവൈഎഫ്ഐ- സിപിഎം നേതാക്കള് നേരത്തെ ആരോപിച്ചിരുന്നു.
